ആറന്മുള വിമാനത്താവളത്തിന് കേന്ദ്രപ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. ദേശീയ തലത്തില്‍ മുന്നണികളായി യു.പി.എയും എന്‍.ഡി.എയും മാത്രമേയുള്ളൂവെന്നും മൂന്നാംമുന്നണി എന്നത് ഒരു സങ്കല്‍പമാണെന്നും പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെ എ.കെ ആന്റണി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഇന്ത്യയൊട്ടാകെ ഒരു ഡസന്‍ സീറ്റുകളേ കിട്ടൂ എന്നും ആന്റണി പറഞ്ഞു.
കെ.ജി.എസ് ഗ്രൂപ്പ് വിമാനത്താവള അനുമതിക്കായി സിവില്‍ ഏവിയേഷന്‍ വകുപ്പ് മുഖേന പ്രതിരോധമന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കുന്നതിനായി പ്രതിരോധമന്ത്രാലയം മുന്നോട്ടുവച്ച ഏഴ് വ്യവസ്‌ഥകള്‍ കെ.ജി.എസ് ഗ്രൂപ്പ് പാലിച്ചാല്‍ മാത്രമെ അനുമതി നല്‍കുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയല്ലാത്ത വിധമാണ് ആറന്മുളയില്‍ വിമാനത്താവളം പണിയുന്നതെന്നും രാജ്യസുരക്ഷയുടെ കാര്യത്തില്‍ ആര്‍ക്കുവേണ്ടിയും പ്രതിരോധ വകുപ്പ് വിട്ടുവീഴ്‌ച്ച ചെയ്യില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.