കടൽക്കൊലക്കേസിൽ ഇന്ത്യയിലെ വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി അറിയിച്ചു. നാവികരുടെ വിചാരണ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുമ്പോള്‍ ഇറ്റാലിയന്‍ പ്രതിനിധി ഹാജരാകില്ലെന്ന് ഇറ്റാലിയൻ നയതന്ത്രപ്രതിനിധി സ്റ്റെഫാൻ ഡി. മിസ്തുര അറിയിച്ചു. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ തേടുമെന്നും ഇറ്റാലിയന്‍ പാര്‍ലമെന്റ് കമ്മിറ്റിയില്‍ അദ്ദേഹം വ്യക്തമാക്കി.
ഇറ്റാലിയന്‍ നാവികര്‍ക്ക് മേല്‍ സുവ നിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഒഴിവാക്കിയിരുന്നു. ഇന്ത്യയില്‍ വിചാരണ നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ നാവികരുടെ മോചനത്തിന് യു.എന്‍ ഇടപെടണമെന്ന് ഇറ്റലി ആവശ്യപ്പെട്ടിരുന്നു. നാവികരുടെ മോചനത്തിന് വേണ്ടി നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ സഹായവും ഇറ്റലി നേരത്തെ തേടിയിരുന്നു.
2012-ല്‍ കേരള തീരത്ത് നടന്ന സംഭവത്തില്‍ ചരക്കുകപ്പലില്‍ കാവല്‍ ചുമതലയുണ്ടായിരുന്ന സൈനികരുടെ വെടിയേറ്റ് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പ്രതികളായ മാസിമിലിയാനോ ലതോരെ, സാല്‍വതോരെ ഗിരോണ്‍ എന്നിവര്‍ ന്യൂഡല്‍ഹിയിലെ ഇറ്റലിയുടെ സ്ഥാനപതി കാര്യാലയത്തില്‍ കഴിയുകയാണ്.