Skip to main content

Amruthanathamayiമതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നുകൊണ്ടിരിക്കുന്നതെന്ന് അമൃതാനന്ദമയി. തനിക്കും മഠത്തിനും എതിരേ പുറത്തു വന്ന വെളിപ്പെടുത്തലുകള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍. ആശ്രമം ഒരു തുറന്ന പുസ്തകമാണെന്ന് അമൃതാനന്ദമയി പറഞ്ഞു.

 

മഠത്തിന് ഒന്നും ഒളിക്കാനില്ലെന്നും കണക്കുകള്‍ കൃത്യമായി ബോധിപ്പിക്കാറുണ്ടെന്നും വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ നിരാശപൂണ്ടവര്‍ പലതും പ്രചരിപ്പിക്കുകയാണെന്നും അമൃതാനന്ദമയി പറഞ്ഞു. തന്നെ സേവിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നും താന്‍ എല്ലാവരേയും സേവിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

 

മുന്‍ ശിഷ്യയായിരുന്ന ഓസ്ട്രേലിയന്‍ സ്വദേശിനിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ ആണ് അമൃതാനന്ദമയി മഠത്തിനെതിരെയുള്ള വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ആരോപണങ്ങളോട് ഇതാദ്യമായാണ് അമൃതാനന്ദമയി പ്രതികരിക്കുന്നത്.

 

 

പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അമൃതാനന്ദമയി മഠത്തിനെതിരേ കേസെടുക്കാനാവില്ലെന്നും അമൃതാനന്ദമയിയും മഠവും നല്‍കുന്ന സംഭാവനകള്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ ചാണ്ടി അറിയിച്ചു. തേസമയം ആശ്രമവുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നാണ് സി.‌പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചത്.

Tags