ജോസ് തെറ്റയിലിനെതിരായ ലൈഗികാരോപണക്കുറ്റം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് യുവതി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വസ്തുതകള്‍ വ്യക്തമായി പരിശോധിക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്ഥാവിച്ചതെന്നും അതിനാല്‍ കേസ് പുനരന്വേഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ആഗസ്റ്റ് ഒന്നിനാണ് കേസ് സംബന്ധിച്ച എഫ്.ഐ.ആര്‍ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി പറഞ്ഞത്. തെറ്റയിലിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കോടതി അത് പരിഗണിച്ചില്ല എന്നും പരാതിക്കാരി ആരോപിക്കുന്നു. ജോസ് തെറ്റയില്‍ തന്നെ ബലാല്‍സംഗം ചെയ്തിട്ടില്ല എന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണ്. മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ബലാല്‍സംഗം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നേരത്തെ കേസ് എഫ്.ഐ.ആര്‍ റദ്ദാക്കിയത്. ബലാത്സംഗം നടന്നിട്ടില്ലാത്തതിനാല്‍ തന്നെ ആ വകുപ്പ് ചേര്‍ത്ത് കേസ് എടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.