നിയമവിധേയമല്ലാതെ നിർമ്മിച്ച മുംബയിലെ കാംപ കോള ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നത് 2014 മേയ് 31-വരെ സുപ്രീംകോടതി തടഞ്ഞു. ഫ്ലാറ്റ് പൊളിച്ചു നീക്കുന്നതിന് ബൃഹൻ മുംബയ് കോർപ്പറേഷൻ രാവിലെ നടപടികൾ തുടങ്ങിയതിന് പിന്നാലെയാണ് കോടതി വിധിയെത്തിയത്. അനധികൃതമായാണ് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോര്‍പറേഷന്‍ ഫ്ലാറ്റ് പൊളിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ ഫ്ലാറ്റിലേക്കുള്ള വൈദ്യുതി വിതരണവും ജലവിതരണവും പാചകവാതക വിതരണവും അധികൃതർ നിർത്തിവച്ചിരുന്നു.
ഈ മാസം പതിനൊന്നിനകം അനധികൃതമായി കെട്ടിപ്പൊക്കിയ 105 കെട്ടിടങ്ങള്‍ പൊളിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അഞ്ചു നിലകളുള്ള ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ പല കെട്ടിടങ്ങളും ഇരുപത് നിലകള്‍ വരെയുണ്ട്.
ബുധനാഴ്ച രാവിലെ പോലീസിന്റെ സഹായത്തോടെ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ ഫ്ലാറ്റ് പോളിക്കുന്നതിനായി എത്തിയെങ്കിലും താമസക്കാര്‍ തടസ്സം സൃഷ്ടിച്ചതിനെത്തുടര്ന്ന് പൊളിക്കാന്‍ സാധിച്ചില്ല. ഇതിനിടെയാണ് താമസക്കാര്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധിവന്നത്.