Skip to main content
ന്യൂഡല്‍ഹി

തിരഞ്ഞെടുപ്പുകളില്‍ നിഷേധ വോട്ടിന് സുപ്രീം കോടതി അനുമതി. നിഷേധവോട്ട്‌ രേഖപ്പെടുത്താന്‍ എത്രയും വേഗം വോട്ടിംഗ്‌ യന്ത്രങ്ങളിലും ബാലറ്റ് പേപ്പറിലും പ്രത്യേക ബട്ടണ്‍ ഏര്‍പ്പെടുത്തണമെന്ന്‌ കോടതി തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം നല്‍കി.  

 

സ്ഥാനാര്‍ത്ഥികളെ നിഷേധിക്കാന്‍ വോട്ടിംഗ് യന്ത്രത്തില്‍ സൌകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്‌ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ചീഫ്ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഒന്‍പത് വര്‍ഷമായി കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്ന ഹര്‍ജിയാണിത്‌.

 

ഉത്തരവനുസരിച്ച് വോട്ടിംഗ് യന്ത്രത്തില്‍ ‘ഇതൊന്നുമല്ല’ (none of the above-NOTA) എന്ന് രേഖപ്പെടുത്തണം. വോട്ട് ചെയ്യാനുള്ള അവകാശം പോലെ വോട്ട് നിഷേധിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഇതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും കോടതി വ്യക്തമാക്കി. ഈ നടപടി ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം, നിഷേധവോട്ടിനെ അംഗീകരിക്കുന്നതായും ഇക്കാര്യം നേരത്തേ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്‌തമാക്കി.

Tags