Skip to main content
ന്യൂഡല്‍ഹി

യു.എന്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

 

ആണവ കരാര്‍ നടപ്പാക്കല്‍, പ്രതിരോധ രംഗത്തെ സഹകരണം, സാമ്പത്തിക രംഗത്തുള്ള പ്രശ്നങ്ങള്‍, തുടങ്ങിയ വിഷയങ്ങള്‍ മന്‍മോഹന്‍ സിങ്ങ് ഒബാമയുമായി ചര്‍ച്ച ചെയ്യും. ആണവ ബാധ്യതാ നിയമത്തില്‍ ഇളവ് അനുവദിക്കുന്നതിന്റെ ഫലമായി യു.എസ് കമ്പനി വെസ്റ്റിങ്ങ്ഹൌസും ഇന്ത്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനും തമ്മില്‍ കരാര്‍ ഒപ്പിടും.

 

2009-നു ശേഷം മൂന്നാം തവണയാണ് മന്‍മോഹന്‍ സിങ്ങ് ഒബാമയുമായി ചര്‍ച്ച നടത്തുന്നത്.