Skip to main content
ന്യൂഡല്‍ഹി

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി മറികടന്നുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതു സംബന്ധിച്ച ഭേദഗതിബില്‍ പാര്‍ലമെന്ററി സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റിയുടെ പരിഗണനയിലായതിനാലാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം ഓര്‍ഡിനന്‍സിന്‌ അംഗീകാരം നല്‍കിയത്‌.

 

സെപ്റ്റംബര്‍ 24-ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.  ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടാലും അയോഗ്യരാക്കപ്പെടില്ലെന്നാണ്‌ ഓര്‍ഡിനന്‍സില്‍ പറയുന്നത്‌. ഇവര്‍ക്കു പാര്‍ലമെന്റിലെയും നിയമസഭകളിലെയും പരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ വിചാരണക്കോടതി വിധി പറയുന്നതുവരെ വോട്ട്‌ ചെയ്യാനോ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ അവകാശമുണ്ടായിരിക്കില്ല. 90 ദിവസത്തിനകം അപ്പീല്‍ കൊടുക്കുന്നവര്‍ക്കാണ്‌ ഈ ആനുകൂല്യം ലഭ്യമാകുക എന്നും ഓര്‍ഡിനന്‍സ്‌ വ്യക്‌തമാക്കുന്നു.

 

ശിക്ഷിക്കപ്പെടുന്ന എം.പി, എം.എല്‍.എമാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും സുപ്രീം കോടതി വിലക്കിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ ഉള്ളവര്‍ക്കും ഈ ഉത്തരവ് ബാധകമായിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ ഈ ഉത്തരവ് മറികടക്കുന്ന കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായിരുന്നു. 

Tags