പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി മാന്മോഹന് സിങ്ങ്. യു.എന്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്ക് പോകുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം സ്ഥിതീകരിച്ചത്. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായും പ്രധാനമന്ത്രി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.
യു.എസ് സന്ദര്‍ശനത്തിനിടെ അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായും ചര്‍ച്ച നടത്തുമെന്ന് മന്മോഹന് സിങ്ങ് വ്യക്തമാക്കി. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആദ്യമായാണ് മന്മോഹന് സിങ്ങ്-നവാസ് ഷരീഫ് കൂടിക്കാഴ്ച്ച. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതുള്പ്പടെയുള്ള പ്രശ്നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇരു രാജ്യങ്ങളും നടത്തുന്ന ചര്‍ച്ചകള്‍ക്ക് വളരെയധികം രാഷ്ട്രീയ പ്രാധാന്യമുണ്ട്.
അതേസമയം പാകിസ്താനുമായി ചര്‍ച്ച നടത്തരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പാകിസ്താന് ആക്രമണം അവസാനിപ്പിക്കാതെ ചര്‍ച്ച പാടില്ലെന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചത്. ഭീകരതയും ചര്‍ച്ചയും ഒത്തു പോവില്ലെന്ന് വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദും വ്യക്തമാക്കിയിരുന്നു.