Skip to main content
ന്യൂഡല്‍ഹി

സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനു ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്നു സുപ്രീം കോടതി ഉത്തരവിട്ടു. പാചക വാതക കണക്ഷന് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രീംകോടതി വിധി. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിയാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.

 

ജനങ്ങള്‍ക്ക്‌ താല്പ്പര്യമുണ്ടെങ്കില്‍ മാത്രം ആധാര്‍ കാര്‍ഡ് എടുക്കാം എന്നാല്‍ നിര്‍ബന്ധമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മാത്രമല്ല കുടിയേറ്റക്കാര്‍ക്ക് അധാര്‍ കാര്‍ഡ് നല്‍കരുതെന്നും കോടതി പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവുകളും നിലവില്‍ വന്നിരുന്നു.

 

ആധാര്‍ കാര്‍ഡ് എടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയിന്മേല്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. 

Tags