ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലെ കലാപബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തിങ്കളാഴ്ച സന്ദര്‍ശിക്കും. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
യു.പി. മുഖ്യമന്ത്രി അഖിലേഷ് സിങ്ങ് യാദവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ 23-ന് ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്.
47 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. സ്ഥിതി സാധാരണ നിലയിലായിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട അക്രമങ്ങള്‍ ഇവിടെ തുടരുകയാണ്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും പ്രധാനമന്ത്രി കാണും.
കലാപത്തെ തുടര്‍ന്ന്‍ പ്രധാനമന്ത്രി ഫോണില്‍ അഖിലേഷുമായി സംസാരിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷംവീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍നിന്ന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.