Skip to main content
ന്യൂഡല്‍ഹി

കല്‍ക്കരിപ്പാടം അഴിമതി അന്വേഷണം വേഗത്തിലാക്കണമെന്നു സി.ബി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട്‌ അഞ്ചുമാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായതിനെയും കോടതി വിമര്‍ശിച്ചു.

 

അന്വേഷണം മന്ദഗതിയിലാവുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതില്‍ അതൃപ്തിയുണ്ടെന്നും കോടതി വ്യക്തമാക്കി. 1993 മുതല്‍ 2005വരെയുള്ള 157 ഫയലുകള്‍ കാണാതായതായി സി.ബി.ഐ വ്യക്തമാക്കിയിരുന്നു. കാണാതായവയെല്ലാം പ്രധാനപ്പെട്ട രേഖകളാണെന്നും എന്നാല്‍ ഇക്കാര്യം കല്‍ക്കരിമന്ത്രാലയം സി.ബി.ഐയെ അറിയിച്ചിട്ടില്ലെന്നും സി.ബി.ഐ പറഞ്ഞു.

 

വിജയ് ദര്‍ദ, നവീന്‍ ജിന്‍ഡാല്‍ തുടങ്ങിയ കോണ്‍ഗ്രസ് എം.പി. മാരുടെ കുടുംബാംഗങ്ങള്‍ക്കും മറ്റും പാടങ്ങള്‍ വിതരണംചെയ്തതിലെ ക്രമക്കേടുകള്‍ സി.എ.ജി.യും കണ്ടെത്തിയിരുന്നു.

Tags