Skip to main content
ബാംഗ്ലൂര്‍

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി.  മദനിക്ക് ജാമ്യം നല്‍കാന്‍ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

സ്വന്തം ചിലവില്‍ ചികിത്സ നടത്താന്‍ ജാമ്യം അനുവദിക്കണമെന്നു കാണിച്ചാണ് മദനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. മദനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നു കാണിക്കുന്ന റിപ്പോര്‍ട്ട്‌ ജയിലിലെ മെഡിക്കല്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചികിത്സ നടത്താന്‍ മദനി തയ്യാറായില്ലെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനോടകം തന്നെ 16 ലക്ഷം രൂപ മദനിയുടെ ചികിത്സക്ക് വേണ്ടി ചിലവാക്കിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

 

മെഡിക്കല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത് വൈകിയതിനെത്തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതും വൈകിയിരുന്നു. 56 –ലധികം കേസുകള്‍ മദനിയുടെ പേരിലുണ്ടെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

Tags