Skip to main content
ന്യൂഡല്‍ഹി

അപകീര്‍ത്തിപരമായ ഇന്റര്‍നെറ്റ്‌ പോസ്റ്റുകള്‍ സര്‍ക്കാരിന് തടയാമെന്ന് സുപ്രീംകോടതി. ഇത് അഭിപ്രായ സ്വാതന്ത്രത്തിനു മേലുള്ള കടന്നു കയറ്റമല്ലെന്നു കോടതി വ്യക്തമാക്കി. ഇന്റർനെറ്റിൽ വരുന്ന അപകീര്‍ത്തികരമായ കമന്റുകളും അഭിപ്രായങ്ങളും പരാതി ലഭിച്ച് 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് മൗത്ത് ഷട്ട്.കോം എന്ന വെബ്സൈറ്റ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.

 

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ചില സ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ മുന്നില്‍ക്കണ്ട് അവ നീക്കം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി. ഇന്റെര്‍നെറ്റിലെ ആവിഷ്കാര സ്വാതന്ത്രത്തിനു പരിധിയുണ്ടെന്നും രാജ്യതാല്പ്പര്യങ്ങള്‍ക്കെതിരെയുള്ള അഭിപ്രായങ്ങള്‍ നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി പറഞ്ഞു.

 

കഴിഞ്ഞവര്‍ഷം ആഗസ്തില്‍ മ്യാന്‍മറിലും വടക്കുകിഴക്കന്‍ ഇന്ത്യന്‍സംസ്ഥാനങ്ങളിലും സംഘര്‍ഷമുണ്ടായെന്ന വ്യാജവാര്‍ത്ത പ്രചരിച്ചപ്പോള്‍ ബാംഗ്ലൂരില്‍ നിന്ന് നൂറുകണക്കിന് ആള്‍ക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്ത കാര്യം കോടതി വിശദീകരിച്ചു. ഇത്തരം വ്യാജവാര്‍ത്തകള്‍ തടയാന്‍ നിയമം കൊണ്ടുവരുന്നതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

Tags