Skip to main content

ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഏതാനും ദിവസങ്ങളായി ഉത്തര കൊറിയയ്‌ക്കെതിരെ ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത് ഭീഷണി ഉയര്‍ത്തുന്നത് ചൂണ്ടിക്കാട്ടിയാണ് കിം യോ ജോങ് ഭീഷണി ഉയര്‍ത്തിയത്. സഹോദരന്‍ കിം ജോങ് ഉന്‍ അനുവദിച്ച അധികാരം ഉപയോഗിച്ച് ആവശ്യമെങ്കില്‍ ശത്രുവിനെതിരെ നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് അധികാരം നല്‍കുമെന്ന് അവര്‍ ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു.

കിം ജോങ് ഉന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാം സ്ഥാനം വഹിക്കുന്ന ആളാണ് കിം യോ ജോങ് എന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ഉപദേശക കൂടിയാണ് ഇവര്‍. കിം ജോങ് ഉന്നിന് ശേഷം അധികാരം ഇവരില്‍ കേന്ദ്രീകരിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. 

 

Tags