Skip to main content

മദ്യശാലകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കാതെ ആളുകളുടെ വലിയ കൂട്ടം പ്രത്യക്ഷപ്പെട്ടതിനും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടതിനും പിന്നാലെ തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നും ഓണ്‍ലൈനിലൂടെ മാത്രമെ മദ്യവില്‍പ്പന നടത്താവൂ എന്നും മദ്രാസ് ഹൈക്കോടതി വിധി വന്നിരുന്നു. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കുമെന്നാണ് സൂചന. 

മെയ് 17നാണ് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ കഴിയുന്നത്. അതുവരെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കരുതെന്നാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. എന്നാല്‍ അതുവരെ ഓണ്‍ലൈനായി മദ്യവില്‍പ്പന നടത്താമെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ മദ്യശാലകള്‍ തുറന്നതിനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

Tags