ശബരിമല വിഷയത്തില്‍ നിര്‍ണായക നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എല്ലാ മതാചാരങ്ങളിലും കോടതിക്ക് ഇടപെടാനാകില്ല എന്ന എന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ക്രിമിനല്‍ സ്വഭാവമില്ലാത്ത ആചാരങ്ങളില്‍ കോടതി ഇടപെടേണ്ടതില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
ശബരിമല വിഷയത്തില്‍ തിങ്കളാഴ്ചയാണ് സുപ്രീം കോടിയില്‍ വാദം തുടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം നിര്‍ണായക നിലപാട് അറിയിക്കാനൊരുങ്ങുന്നത്.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാകും കേന്ദ്രത്തിനായി ഹാജരാവുക. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളിലാണ് കോടതിയില്‍ വാദം നടക്കുക.