ക്രിമിനല്‍ കേസുകളുള്ള എല്ലാ സ്ഥാനാര്‍ത്ഥികളുടെയും കേസ് വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളുടെയും ക്രിമിനല്‍ റക്കോര്‍ഡ് പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഈ വിവരങ്ങള്‍ പ്രാദേശിക പത്രങ്ങളിലും ഔദ്യോഗിക വൈബ് സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. കേസ് ഉണ്ടെന്ന് വെറുതെ വ്യക്തമാക്കിയാല്‍ പോര, എന്ത് തരം കേസാണെന്നും ഇപ്പോള്‍ കേസിന്റെ അവസ്ഥയാണെന്നും പ്രസിദ്ധീകരിക്കണം.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടത് മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്നും ക്രിമിനല്‍ സ്വഭവമുള്ള വ്യക്തിയെ വിജയസാധ്യതയുടെ പേരില്‍ മത്സരിപ്പിക്കുന്നത് പരിഗണിക്കാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഈ ഉത്തരവ് പാലിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെടുകയോ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകിരക്കുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.