Skip to main content

ശബരിമലയിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ പന്തളം കൊട്ടാരത്തില്‍ സര്‍ക്കാര്‍ സുരക്ഷയിലാണ് തിരുവാഭരണം സൂക്ഷിച്ചിട്ടുള്ളത്. കൂടുതല്‍ സുരക്ഷ വേണമെന്ന് സുപ്രീം കോടിത പറഞ്ഞാല്‍ അത് ചെയ്യും. കടകംപള്ളി പറഞ്ഞു. 

കോടതിയില്‍ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടല്ല. ദേവസ്വം ബോര്‍ഡുമായി അലോചച്ചിന് കോടതയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കടകംപള്ളി വ്യക്തമാക്കി. 

ശബരിമലയില്‍ അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോ എന്ന് സുപ്രീം കോടതി ബുധനാഴ്ച ചോദിച്ചിരുന്നു. പന്തളം രാജകുടുംബത്തിന്റെ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ചോദ്യം. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച നിലപാടറിയിക്കാന്‍ കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.

Tags