Skip to main content

Mobile Phones

ഒരു രൂപയ്ക്ക് ഒരു ജി.ബി ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനവുമായി ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി രംഗത്ത്. വൈഫൈ ഡബ്ബ എന്ന കമ്പനിയാണ് കുറഞ്ഞ വിലയില്‍ കൂടുതല്‍ ഡാറ്റ എന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ലഭിക്കാന്‍ സബ്‌സ്‌ക്രിപ്ഷന്‍, സൈന്‍ അപ്, ഇന്‍സ്റ്റാലേഷന്‍ തുടങ്ങിയവ ഒന്നും വേണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗിഗാബൈറ്റ് വൈഫൈ എന്ന സംവിധാനത്തിലൂടെയാണ് വൈഫൈ ഡബ്ബ ഇത് ലഭ്യമാക്കുന്നത്. 

ഇവര്‍ക്ക് 100 ശതമാനം കവറേജ് ലഭിക്കാന്‍ വൈഫൈ ഡബ്ബ തുടങ്ങിയ പരിപാടിയാണ് സൂപ്പര്‍നോഡ്‌സ്. ഇതിന്റെ ഗ്രിഡുകള്‍ ഫ്‌ളാറ്റുകള്‍, ടവറുകള്‍, ഉയരക്കൂടുതലുള്ള മറ്റ് കെട്ടിടങ്ങള്‍ എന്നിവയുടെ മുകളില്‍ പിടിപ്പിക്കും. ഇതിലൂടെ തങ്ങളുടെ സേവനം നഗരത്തിലുള്ള ആര്‍ക്ക് വേണമെങ്കിലും പ്രയോജനപ്പെടുത്താം എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കൂടാതെ പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കും കൂടുതല്‍ ഡാറ്റ ആവശ്യമായി വരുന്നവര്‍ക്കും പ്രത്യേക പാക്കുകള്‍ ഇവര്‍ നല്‍കും. 

നഗര കേന്ദ്രീകൃതമായി മാത്രമേ പ്രവര്‍ത്തിക്കൂ എന്ന പരിമിതിയുണ്ട് ഈ സംവിധാനത്തിന്. കൂടുതല്‍ ആവശ്യക്കാരുള്ള നഗരങ്ങളായിരിക്കും ഇനി തിരഞ്ഞെടുക്കുക എന്ന് കമ്പനി പറയുന്നു.