ശബരിമല പുനഃപരിശോധനാഹര്‍ജികള്‍ കേള്‍ക്കുന്നതിനായി സുപ്രീം കോടതി ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഉള്ള 9 അംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അബ്ദുല്‍ നസീര്‍, അശോക് ഭൂഷണ്‍, സൂര്യകാന്ത്, നാഗേശ്വര റാവു, ജസ്റ്റിസ് മോഹന്‍ എം, ശന്തന ഗൗഡര്‍, ബി ആര്‍ ഗവായ് എന്നിവരാണ് അംഗങ്ങള്‍.
മുമ്പ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പുതിയ ബെഞ്ചിലില്ല. കേസില്‍ ഈ മാസം 13 മുതലാണ് വാദം കേള്‍ക്കുന്നത്.