മോദി അമിത് ഷാ സര്‍ക്കാര്‍ രണ്ടും കല്‍പിച്ച് മുന്നോട്ട് തന്നെ. ഇന്ത്യയില്‍ ഏത് മാറ്റം വേണമെങ്കിലും കൊണ്ടുവരാന്‍ കഴിയുമെന്ന് പോയ രണ്ടുവാരം കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ ബോധ്യപ്പെടുത്തി. മോദി സര്‍ക്കാരിനെ എപ്പോഴും എതിര്‍ക്കുന്ന ഒരു വിഭാഗം ഇന്ത്യയിലുണ്ടെന്നും ആ എതിര്‍പ്പ് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ആ എതിര്‍പ്പിന്റെ ശക്തി എത്രമാത്രമുണ്ടെന്നും ദേശീയ പൗരത്വ നിയമ ഭേദഗതി നയമം പാസാക്കിയത് വഴി കേന്ദ്രസര്‍ക്കാരിന് ബോധ്യമായി.
കഴിഞ്ഞ രണ്ടാഴ്ച ദില്ലിയിലും ഇന്ത്യയുടെ പലഭാഗങ്ങളിലും അരങ്ങേറിയ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മോദി-അമിത്ഷാ കൂട്ടുകെട്ടിന് അറിയാം. ആ അറിവിന്റെ ബലത്തിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി നിലവിലെ പ്രക്ഷോഭത്തിന്റെ തീ അണയും മുമ്പ് തന്നെ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.