പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അറുപതോളം ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നടപടി. ജനുവരി പകുതിയോടെ മറുപടി നല്‍കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ജനുവരി 22-ന് ഹര്‍ജി ഇനി പരിഗണിക്കും.
മുസ്ലിങ്ങളൊഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കാന്‍ ഉള്ള ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി പൗരത്വ നിയമം ഭേദഗതി ചെയ്തത് ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം തെറ്റാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് വേണ്ടി കപില്‍ സിബല്‍ അടക്കമുള്ള പ്രമുഖരായ അഭിഭാഷകരാണ് ഈ കേസില്‍ ഹാജരായത്.