Skip to main content

AB de Villiers

ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗിന്റെ പര്യായമായ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏവരെയും ഞെട്ടിക്കുന്ന തീരുമാനം അപ്രതീക്ഷിതമായിട്ടാണ് ഡിവില്ലിയേഴ്സ് പ്രഖ്യാപിച്ചത്. 14 വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് മുപ്പത്തിനാലുകാരനായ ഡിവില്ലിയേഴ്സ് മൈതാനത്തു നിന്നും വിടവാങ്ങുന്നത്.

 

വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറി കൊടുക്കാന്‍ സന്തോഷമേയുള്ളൂവെന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.ഇതൊരു കടുപ്പമേറിയ തീരുമാനമാണെന്ന് അറിയാം. ദീര്‍ഘനാളായി ഇതേക്കുറിച്ച് ഞാന്‍ ആലോചിച്ച് വരികയായിരുന്നു. മാന്യമായി കളിച്ചു കൊണ്ടിരിക്കുന്നപ്പോള്‍ തന്നെ വിരമിക്കണമെന്നായിരുന്നു ആഗ്രഹം. ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ പരമ്പര വിജയത്തിന് ശേഷം ഇത് തന്നെയാണ് വിരമിക്കാനുള്ള ഏറ്റവും നല്ല സമയം ഡിവില്ലിയേഴ്സ് പറഞ്ഞു.

 

ആകെ 228 ഏകദിനങ്ങളും 114 ടെസ്റ്റുകളും 78 ട്വന്റി 20 മത്സരങ്ങളും ഡിവില്ലിയേഴ്സ് കളിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്ന ഡിവില്ലേഴ്‌സ് ടീം തോറ്റ് പുറത്തായതിന് ശേഷം ദക്ഷിണാഫ്രിയിലേക്ക് മടങ്ങിയിരുന്നു. അതിന് ശേഷമാണ് ഈ നിര്‍ണായക തീരുമാനമുണ്ടായത്.

 

Tags