പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേതാണ് തീരുമാനം. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇരുവര്‍ക്കും ഐപിഎല്‍ കളിക്കാനാകില്ല.പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്റ്റിന് 9 മാസത്തേക്കാണ് വിലക്ക്. വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് വാര്‍ണറെയും ബാന്‍ക്രോഫ്ടിനെയും ക്രിക്കറ്റ് ഓസ്ട്രലേിയ നാലാം ടെസ്റ്റില്‍ നിന്ന് വിലക്കിയിരുന്നു. കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സത്തര്‍ലന്‍ഡ് അറിയിച്ചത്.
അടുത്ത രണ്ട് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്ടന്‍, വൈസ് ക്യാപ്ടന്‍ പദവി വഹിക്കുന്നതില്‍ നിന്നും ഇരുവരേയും വിലക്കിയിട്ടുണ്ട്. അതേസമയം, വിലക്കിനെതിരെ അപ്പീല്‍ സമതിയെ സമീപിക്കാന്‍ കളിക്കാര്‍ക്ക് അവകാശമുണ്ട്.
പന്ത് ചുരണ്ടല്‍ വിവാദം പുറത്ത് വന്നതിനെ തുടര്‍ന്ന് സ്മിത്ത് കുറ്റം സമ്മതിച്ചിരുന്നു. തുടര്‍ന്ന് സ്മിത്ത് ക്യാപ്ടന്‍ സ്ഥാനവും വാര്‍ണര്‍ ഉപനായക സ്ഥാനവും രാജിവച്ചിരുന്നു. മാത്രമല്ല, ഐ.പി.എല്‍ ടീമിന്റെ ക്യാപ്ടന്‍ പദവിയും ഇരുവരും ഒഴിഞ്ഞിരുന്നു.