Skip to main content

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനവുമായി കെ.എസ്.ആര്‍.ടി.സി മുന്നോട്ട് തന്നെ. കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയും കെട്ടിടങ്ങളും ദീര്‍ഘകാല പാട്ടത്തിന് ബെവ്‌കോയ്ക്ക് നല്‍കാനാണ് നീക്കമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ തൊഴിലാളി യൂണിയനുകളോട് വ്യക്തമാക്കി. ബെവ്‌കോ ഔട്ട് ലെറ്റുകള്‍ ഡിപ്പോകള്‍ക്കുള്ളില്‍ തുറക്കില്ലെന്ന് ബിജു പ്രഭാകര്‍ അറിയിച്ചു. ഡിപ്പോകള്‍ക്ക് പുറത്തുളള ഭൂമിയിലായിരിക്കും ബെവ്‌കോ ഔട്ട്ലെറ്റുകള്‍ തുറക്കുക. 

കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയില്‍ ബെവ്‌കോയുമായി സഹകരിച്ചാകും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക. ഇതിനുള്ള ശുപാര്‍ശ നല്‍കിയെന്നും ബിജു പ്രഭാകര്‍ തൊഴിലാളി യൂണിയന്‍ നേതാക്കളെ അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് കെട്ടിടങ്ങളുടെ നിര്‍മ്മാണവും വാടകയും ബെവ്‌കോ നല്‍കണമെന്നാണ് ശുപാര്‍ശയില്‍ അറിയിച്ചിരിക്കുന്നത്. ഭൂമി ദീര്‍ഘകാല പാട്ടത്തിന് നല്‍കും. കെ.എസ്.ആര്‍.ടി.സിയുടെ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും കൈമാറും. ഇതിനായി അനുയോജ്യമായ ഭൂമി കണ്ടെത്തി കഴിഞ്ഞിട്ടുണ്ടെന്നും യോഗത്തെ ചെയര്‍മാന്‍ അറിയിച്ചു.

Tags
Ad Image