ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.എം. ഷാജിക്കെതിരായ അന്വേഷണത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
രഹസ്യ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വിജിലന്‍സ് സര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി അനുമതി തേടിയിരുന്നു. ഇതിലാണ് ഇപ്പോള്‍ സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിലാണ് ഇന്ന് സ്പീക്കര്‍ തീരുമാനമെടുത്തത്.