കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നും ഇതില്‍ തെറ്റില്ലെന്നും പൊലീസ് നടപടിയില്‍ അപാകതയില്ലെന്നും കോടതി.
രോഗികളുടെ മൊബൈല്‍ വിവരശേഖരണം മൗലികാവകാശ ലംഘനമാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ആവശ്യമില്ലെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. കൂടാതെ രോഗം സ്ഥിരീകരിച്ചതിന് മുന്‍പുള്ള 14 ദിവസത്തെ വിവരങ്ങള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ദിവസേന കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ചെന്നിത്തലയോട് കോടതി പറഞ്ഞു. സെല്ലുലാര്‍ കമ്പനികളെ കേസില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും ടവര്‍ ഡീറ്റെയില്‍സ് എടുക്കുന്നതില്‍ കുഴപ്പമില്ല എന്ന് ഇന്നലെ പറഞ്ഞിട്ട് ഇന്ന് പുതിയ കാര്യങ്ങള്‍ പറയുന്നത് എന്താണെന്നും കോടതി രമേശ് ചെന്നിത്തലയുടെ അഭിഭാഷകനോട് ചോദിച്ചു.