ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്നാവശ്യം ഉന്നയിച്ച് പ്രമേയം അവതരിപ്പിക്കാന്‍ പ്രതിരപക്ഷ നേതാവ് രമേശ് ചെന്നിത്ത നോട്ടീസ് നല്‍കിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമല്ലെന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രമേയത്തിന്റെ ഉള്ളടക്കത്തില്‍ സ്പീക്കര്‍ക്ക് ഇടപെടേണ്ട കാര്യമില്ലെന്നും പ്രമേയത്തിന് അനുമതി നല്‍കണോ എന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.