Delhi
യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കത്തില്‍ താക്കീതുമായി സുപ്രീം കോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുത്. അന്തിമ വിധി പുറപ്പെടുവിച്ച കേസില്‍ ഇനി ഹര്‍ജിയുമായി വരരുതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്കി.
തൃശൂര്‍ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളി കേസില്‍ യാക്കോബായ വിഭാഗം നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ താക്കീത്. അന്തിമവിധി പറഞ്ഞ കേസില്‍ വീണ്ടും ഹര്‍ജിയുമായി വന്നാല്‍ പിഴയൊടുക്കേണ്ടി വരുമെന്നും വ്യക്തമാക്കി.
മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച നിരവധി പള്ളികളില്‍ യാക്കോബായ- ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിനെ തുടര്‍ന്നാണ് വീണ്ടും സഭകള്‍ കോടതിയെ സമീപിക്കുന്നത്.