Skip to main content
Kochi

kothamangalam -church

കോതമംഗലം പള്ളിത്തര്‍ക്ക കേസില്‍ തല്‍ക്കാലം ഇടപെടില്ലെന്ന് ഹൈക്കോടതി. ക്രമസമാധാനപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് പോലീസാണെന്ന് വ്യക്തമാക്കിയ കോടതി വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും യാക്കോബായ സഭയ്ക്കും നോട്ടീസ് അയച്ചു. ഓര്‍ത്തഡോക്‌സ് വൈദികന് കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ സാഹചര്യം ഒരുക്കാന്‍ സി.ആര്‍.പി.എഫിന്റെ സഹായം തേടണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

 

കോടതി വിധിയുടെ പിന്‍ബലത്തില്‍ കഴിഞ്ഞ ദിവസം പള്ളിയിലേക്കത്തിയ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗം തടയുകയായിരുന്നു. പള്ളിയില്‍ കയറണം എന്ന നിലപാടില്‍ വൈദികനും കയറ്റില്ല നിലപാടില്‍ യാക്കോബായ വിഭാഗവും ഉറച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ 25 മണിക്കൂറായി റമ്പാന്‍ തോമസ് പോള്‍ പള്ളിയ്ക്ക് സമീപും കാറില്‍ തന്നെ തുടരുകയാണ്. എതിര്‍പ്പുമായി നൂറ് കണക്കിന് യാക്കോബായ വിശ്വാസികളും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. അതിനാല്‍ സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.