Skip to main content
Kochi

ksrtc

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. ഇന്ന് മുതല്‍ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ തുടരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കോടതി കെ.എസ്.ആര്‍.ടി.സിക്ക് അന്ത്യശാസനം നല്‍കി. ഇതുവഴി വരുന്ന ഒഴുവുകളിലേക്ക് പി.എസ്.സി വഴി നിയമനം നടത്തണമെന്നും കോടതി അറിയിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് തങ്ങളെ കേള്‍ക്കണമെന്ന എംപാനല്‍ ജീവനക്കാരുടെ ആവശ്യവും കോടതി തള്ളി.

 

അതേസമയം കോടതി നടപടി കെ.എസ്.ആര്‍.ടി.സിയുടെ സ്തംഭനത്തിലേക്ക് നയിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പി.എസ്.സി വഴി നിയമനം നടത്തുമ്പോള്‍ ബോര്‍ഡ് വീണ്ടും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്നും നിയമന നടപടികള്‍ക്ക് വേണ്ടി വരുന്ന കാലതാമസം സര്‍വീസുകള്‍ മുടങ്ങുന്നതിന് കാരണമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.