ഗവര്‍ണറാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ദേവസ്വം ബോര്‍ഡുകളും വിശ്വാസികളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണം എന്നാവശ്യപ്പെട്ടാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. അതല്ലാതെ മറ്റൊരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ല. സെന്‍കുമാര്‍ പറഞ്ഞു.
അവിശ്വാസികള്‍ വിശ്വാസികളുടെ ക്ഷേത്രം ഭരിക്കുന്നത് ശരിയല്ല. ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിയമം കൊണ്ടുവരാന്‍ അധികാരമുണ്ട്. ദേവസ്വം ബോര്‍ഡുകളുടെ ഭരണം കേന്ദ്ര നിയമത്തിലൂടെ ക്രമീകരിക്കണം. അതിന്റെ വിശദാംശം രേഖാമൂലം അമിത്ഷായ്ക്കു കൈമാറിയിട്ടുണ്ടെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
താന്‍ ഗവര്‍ണര്‍ ആകുമോ, മറ്റെന്തെങ്കിലും ആകുമോ എന്നൊന്നും അറിയില്ല. ബിജെപി നേതാക്കളാരും ഇത്തരം കാര്യമൊന്നും സംസാരിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാര്‍ ഗവര്‍ണറാകുമെന്ന വാര്‍ത്ത കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.