Kochi
ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ഗ്യാലറിക്ക് വേണ്ടി കളിക്കരുതെന്ന് കോടതി പറഞ്ഞു. അക്രമ സംഭവങ്ങളിലെ പങ്കാളിത്തം ഉറപ്പിച്ചാല്‍ മാത്രമേ അറസ്റ്റ് പാടുള്ളൂ. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ശരിയായ ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പോലീസ് അറസ്റ്റുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സ്വദേശികളാ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തില്‍ സര്‍ക്കാരിനോട് തിങ്കളാഴ്ച വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.