Skip to main content
Delhi

Supreme Court

കേരളത്തിലെ പ്രളയത്തില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്തനിവാരണത്തെ ഗൗരവത്തോടെയല്ല കാണുന്നത്. ദുരന്തമുണ്ടായതിന് ശേഷം ദൈവമേ എന്ന് വിളിച്ചിട്ടും വിധിയെ പഴിച്ചിട്ടും കാര്യമില്ലെന്നും കോടതി പറഞ്ഞു.

 

ദുരന്തനിവാരണ നിയമത്തിന്റെയും മാര്‍ഗ്ഗരേഖയുടെയും പകര്‍പ്പ് ഒരു മാസത്തിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

 

Tags