Delhi
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.99 അടിയാക്കി കുറയ്ക്കണമെന്ന് സുപ്രീം കോടതി. ഈ മാസം 31 വരെ ജലനിരപ്പ് 139.99 അടിയാക്കി നിര്‍ത്തണമെന്നാണ് നിര്‍ദേശം. വിഷയത്തില്‍ കേരളവും തമിഴ്നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും സംയുക്ത മേല്‍നോട്ടസമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും കോടതി പറഞ്ഞു.
ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ചേര്‍ന്നിരുന്നു. ഈ ഉപസമിതി യോഗത്തിലാണ് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് രണ്ടോ മൂന്നോ അടി കുറച്ച് നിലനിര്‍ത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജലനിരപ്പ് 139 അടിയായി നിജപ്പെടുത്താമെന്ന നിലപാട് അറിയിച്ചു. ഈ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചുകൊണ്ടാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.