Skip to main content
Kochi

mohanlal

ദിലീപിനെ തിരിച്ചെടുക്കല്‍ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത് യോഗത്തിലെ പൊതുവികാരം മാനിച്ചായിരുന്നെന്നും അതിന്മേലുടലെടുത്തിട്ടുള്ള എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലണ്ടണില്‍ നിന്ന് കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.

 

ആക്രമിക്കപ്പെട്ട നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്. അവള്‍ക്കൊപ്പമാണ് അമ്മ. നിക്ഷിപ്ത താല്‍പര്യങ്ങള്‍ അമ്മയ്ക്കില്ലെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു.

 

 

മോഹന്‍ലാലിന്റെ വിശദീകരണക്കുറിപ്പ്‌

mohanlal-comment

mohanlal-comment