പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനനാനുമതി നല്‍കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. 123 വില്ലേജുകളില്‍ ഖനനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഒരു മാസത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്ത പ്രദേശങ്ങളിലെ ഖനനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരിക്കുന്നത്.
സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിരവധി പാറമടകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സ്റ്റേയുടെ സാഹചര്യത്തില്‍ അവയെല്ലാം പൂട്ടേണ്ടിവരും. സിംഗിള്‍ ബെഞ്ച് തീരുമാനത്തെ ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടല്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന ആരോപണവും ശകക്തമായിരുന്നു.