Skip to main content
Kochi

kerala-high-court

സംസ്ഥാനത്ത് 12 ഡി.ജി.പിമാരെ നിയമിച്ചിരിക്കുന്നത് ചട്ടപ്രകാരമാണോ എന്ന് ഹൈക്കോടതി. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചത്.

 

ഇത്രയും ഡി.ജി.പിമാര്‍ ഉണ്ടായിട്ടും സ്വതന്ത്ര ചുമതലയുള്ള വിജിലന്‍സ് ഡി.ജി.പിയെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാല്‍, നാല് ഡി.ജി.പിമാര്‍ക്ക് മാത്രമേ ഡി.ജി.പി റാങ്കിന്റെ ശന്പളം നല്‍കുന്നുള്ളൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. ഇവരുടെ നാലു പേരുടെ നിയമനം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ എഡിജിപി റാങ്കിലുള്ള ശന്പളമാണ് വാങ്ങുന്നതെന്നും അവരെ സംസ്ഥാന ചട്ടപ്രകാരമാണ് നിയമിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.