Skip to main content

യുക്രെയ്‌ന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തതാണെന്ന കുറ്റസമ്മതത്തന് പിന്നാലെ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ചയാണ് 176 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന് പിന്നില്‍ തങ്ങളുടെ കൈയബദ്ധമാണെന്ന് ഇറാന്‍ സൈന്യം വെളിപ്പെടുത്തിയത്. 

ഇതിന് പിന്നാലെയാണ് രാജ്യത്ത് വന്‍ പ്രതിഷേധം ഉടലെടുത്തത്. വിമാനം തകര്‍ത്ത സംഭവത്തിനുത്തരവാദികളായവര്‍ നിയമനടപടി നേരിടണമെന്നും പദവികളില്‍ നിന്ന് രാജിവയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ മരണപ്പെട്ടവരില്‍ ഏറെയും ഇറാന്‍ പൗരന്മാരായിരുന്നു. ഇവര്‍ക്ക് പുറമെ യുക്രെയ്ന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. 

പ്രിതിഷേധക്കാര്‍ക്ക്‌ പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചിമിന്‍ നെതന്യാഹുവും രംഗത്തെത്തി. അതിനിടെ പ്രതിഷേധക്കാര്‍ക്ക് പിന്തുണനല്‍കിയെന്നാരോപിച്ച് ബ്രിട്ടീഷ് സ്ഥാനപതിയെ ഇറാന്‍ അറസ്റ്റ് ചെയ്തു. 

പ്രിതിഷേധം കണക്കിലെടുക്ക് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വന്‍ സുരക്ഷാവിന്യാസമാണ് ഒരുക്കിയിരിക്കുന്നത്.

 

Tags