Skip to main content

കൊവിഡ് ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവും പെന്‍ഷനും പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സാമൂഹ്യ നീതി വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. അപേക്ഷ സമര്‍പ്പിക്കാനായി ബുധനാഴ്ച വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കും. കുടുംബങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. അല്ലാത്തപക്ഷം സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ട് വീടുകളിലെത്തി അപേക്ഷ നല്‍കാന്‍ സഹായിക്കും. 

മുഖ്യമന്ത്രി കൊവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴി കൊവിഡ് മൂലം അനാഥമാക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 50,000 രൂപ ധനസഹായം നല്‍കും. കൂടാതെ 2500 രൂപ പ്രതിമാസം പെന്‍ഷനും നല്‍കും. മാതാപിതാക്കള്‍ കൊവിഡിന് ഇരയായി അനാഥമാക്കപ്പെട്ട കുട്ടികള്‍ക്ക് എല്ലാ മാസവും 2500 രൂപവീതം നല്‍കും. 25 വയസ് പ്രായമാകുന്നതുവരെ ഇത് തുടരും. 

ആധാറും മൊബൈല്‍ നമ്പറും ഉപയോഗിച്ചുവേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പ്രതിനിധി വീട്ടിലെത്തി രേഖകള്‍ പരിശോധിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

Tags