അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെയാണ് കെജ്രിവാള്‍ അമിത്ഷായെ സന്ദര്‍ശിച്ചത്. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ഡല്‍ഹിയുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഡല്‍ഹിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തതായി കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
ഈ മാസം 16നാണ് ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്.