ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ്. മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആര്‍ക്കും, കലാപത്തില്‍ നേരിട്ട് പങ്കില്ലെന്നും അവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് കമ്മീഷന്റെ കണ്ടെത്തല്‍. അന്ന് സംസ്ഥാനസര്‍ക്കാര്‍ കലാപം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളുമെടുത്തെന്നും നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അന്തിമപകര്‍പ്പില്‍ പറയുന്നു.
ഗുജറാത്ത് എ.ഡി.ജി.പി ആയിരുന്ന ആര്‍.ബി ശ്രീകുമാര്‍ നല്‍കിയ മൊഴികള്‍ സംശയകരമെന്ന് പറയുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട്, ഗുജറാത്ത് കലാപത്തില്‍ മോദി ഒത്താശ ചെയ്‌തെന്ന് കാട്ടി സത്യവാങ്മൂലം നല്‍കിയ സഞ്ജീവ് ഭട്ട് പറയുന്നതെല്ലാം കള്ളമായിരുന്നെന്നും പറയുന്നു.
ജസ്റ്റിസ് നാനാവതി - ജസ്റ്റിസ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗകമ്മീഷന്‍ ഈ അന്തിമറിപ്പോര്‍ട്ട് 2014 നവംബര്‍ 18-ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെന്‍ പട്ടേലിന് നല്‍കിയതാണ്. അത് ഇത്രയും കാലം സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയായിരുന്നു.