ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണമുന്നയിച്ച മുന്‍ സുപ്രീം കോടതി ജീവനക്കാരി ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി. ജസ്റ്റീസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗസമിതി ഇവരുടെ മൊഴി രേഖപ്പെടുത്തി. ആരോപണം സംബന്ധിച്ച രേഖകളും തെളിവുകളും ഇവര്‍ അന്വേഷണ സമിതിക്ക് കൈമാറി.