Skip to main content
Delhi

aap_congress

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആം ആദ്മി- കോണ്‍ഗ്രസ് സഖ്യമില്ല. ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കുമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി.ചാക്കോ അറിയിച്ചു. നാല് സീറ്റ് നല്‍കാന്‍ തയ്യാറായിട്ടും ആം ആദ്മി പാര്‍ട്ടി ധാരണയില്‍ നിന്ന് പിന്നോട്ടുപോയെന്നും മറ്റ് സംസ്ഥാനങ്ങളിലും സീറ്റ് ധാരണ വേണമെന്ന എ.എ.പിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കി.

 

പി.സി.സി അധ്യക്ഷ ഷീലാ ദീക്ഷിത് അടക്കമുള്ളവര്‍ മല്‍സരിക്കും. ഡല്‍ഹിയില്‍ ഇടതുപാര്‍ട്ടികളുടെ അടക്കം പിന്തുണ തേടുമെന്നും പി.സി.ചാക്കോ പറഞ്ഞു.

 

 

Ad Image