Delhi
കോടതിയലക്ഷ്യക്കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്മാന് അനില്‍ അംബാനി ഹാജരാകണമെന്ന ഉത്തരവില്‍ തിരുത്തല്‍ വരുത്തിയ രണ്ട് രണ്ട് ജീവനക്കാരെ സുപ്രീംകോടതി പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇരുവരും അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കിലുള്ളവരാണ
അനില്‍ അംബാനി ഹാജരാകേണ്ടതില്ല എന്ന തരത്തിലാണ് ഇവര്‍ ഉത്തരവില്‍ തിരുത്തല്‍ വരുത്തിയത്. എറിക്സണ് ഇന്ത്യ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് അനില്‍ അംബാനി നേരില്‍ ഹാജരാകാന്‍ ജനുവരി ഏഴിന് ജസ്റ്റിസ് ആര്.എഫ്.നരിമാന് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍ സുപ്രീംകോടതി വെബ്സൈറ്റില്‍ ഉത്തരവ് തിരുത്തി അപ്ലോഡ് ചെയ്യുകയായിരുന്നു.