Skip to main content
Delhi

SC

മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10% തൊഴില്‍, വിദ്യാഭ്യാസ സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പകരം ബില്‍ വിശദമായി പരിശോധിക്കാന്‍ കോടതി തീരുമാനിച്ചു. ഇതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയിയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും അടങ്ങിയ ബെഞ്ച്  കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു. മറുപടി നല്‍കാന്‍ നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

 

ബില്‍ അനുസരിച്ച് എട്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ളവരാണ് സംവരണത്തിന് അര്‍ഹരാകുക. അന്‍പതു ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരം സംവരണം മൊത്തം 60 ശതമാനമായി. ഇത് ചൂണ്ടിക്കാട്ടി യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

Tags