Skip to main content
Delhi

 supreme court

വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 497 ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. സ്ത്രീകളുടെ അന്തസ്സിനെതിരാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പെന്ന് നിരീക്ഷ കോടതി, ഭര്‍ത്താവ് സ്ത്രീകളുടെ യജമാനന്‍ അല്ലെന്നും സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശങ്ങളാണുള്ളതെന്നും വ്യക്തമാക്കി.

 

വിവാഹിതയായ സ്ത്രീ തന്റെ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കാണുന്നതായിരുന്നു ഐ.പി.സി 497-ാം വകുപ്പ്. ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന ജിവിക്കാനും വ്യക്തി സ്വാതന്ത്യത്തിനുമുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

എന്നാല്‍ വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാമെന്നും വിവാഹേതര ലൈംഗിക ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

വിവാഹേതര ലൈംഗികബന്ധത്തില്‍ പുരുഷന്‍മാരെമാത്രം കുറ്റക്കാരാക്കുന്ന 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് വിധിയുണ്ടായിരിക്കുന്നത്.

 

 

Tags