Skip to main content
Delhi

arun jaitly

രാജ്യത്തെ ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും. രാജ്യത്ത് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം, ഇന്ധനവില്‍പനയില്‍ നിന്നു ലഭിക്കുന്ന പണം അതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇന്ധനവില വര്‍ധനയെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍  സംസ്ഥാന നികുതി വേണ്ടെന്നു വക്കാന്‍ എന്തേ തയ്യാറാകുന്നില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചു. അമേരിക്കയിലുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് എണ്ണ സംസ്‌കരണത്തില്‍ കുറവുണ്ടായതും ഇന്ധനവില കൂടാന്‍ കാരണമായെന്നും ജയ്റ്റ്‌ലി പറഞ്ഞു.

 

ഇന്ധനവില വര്‍ധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പാവങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരില്‍ നിന്നും പണം പിരിച്ച് പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

 

 

Tags