കൊച്ചി: പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് സരസ്വതി സമ്മാന്‍. സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന പുരസ്കാരമാണിത്. കെ.കെ.ബിര്‍ള ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ഏഴര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.
‘മണലെഴുത്ത്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഫൌണ്ടേഷന്‍ അറിയിച്ചു.
1991ല്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ഇത് മൂന്നാം തവണയാണ് മലയാളത്തിലേക്ക് എത്തുന്നത്. മൂന്നു തവണയും കവിതയാണ് അംഗീകരിക്കപ്പെട്ടത്. 1995 ല്‍ ബാലാമണിയമ്മക്കും 2005ല് അയ്യപ്പപ്പണിക്കര്‍ക്കുമാണ് പുരസ്കാരം ലഭിച്ചത്.